തമിഴ്‌നാട്ടില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു പ്രതീകാത്മക ചിത്രം
India

തമിഴ്‌നാട്ടില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ആഴത്തില്‍ കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.

ബിഹാര്‍ സ്വദേശികളായ പതിമൂന്ന് വിദ്യാര്‍ഥികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഒന്‍പതുവയസുകരാനായ ഷാനവാസും 13കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അടുക്കളിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയായിരുന്നു.

ആഴത്തില്‍ കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റല്‍ പരിശോധിച്ചപ്പോള്‍ 13കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. പിന്നാലെ പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം തുറന്നുപറയുകയായിരുന്നു. ഓടയില്‍ നിന്ന് ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കുട്ടിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT