A Delivery boy refuses to deliver rat poison to a woman at midnight in Tamil Nadu X
India

രാത്രിയില്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ ഇടപെടലില്‍ രക്ഷപെട്ടത് ഒരു ജീവന്‍-വിഡിയോ

ജോലിക്കിടെ തനിക്കുണ്ടായ അനുഭവം പുറംലോകത്തോട് തുറന്നു പറഞ്ഞത് ഡെലിവറി ബോയ് തന്നെയാണ്. രാത്രിയില്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ആത്മഹത്യയുടെ വക്കില്‍ നിന്ന് യുവാവ് രക്ഷിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അവസരോചിതമായി ഇടപെട്ടാല്‍ ചിലപ്പോള്‍ ഒരു ജീവന്‍ തന്നെ രക്ഷപെട്ടേക്കാം. തമിഴ്‌നാട്ടില്‍ ഒരു ഡെലിവെറി ബോയ്‌യുടെ അത്തരത്തിലൊരു ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിയത്. ജോലിക്കിടെ തനിക്കുണ്ടായ അനുഭവം പുറംലോകത്തോട് തുറന്നു പറഞ്ഞത് ഡെലിവറി ബോയ് തന്നെയാണ്. രാത്രിയില്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ആത്മഹത്യയുടെ വക്കില്‍ നിന്ന് യുവാവ് രക്ഷിക്കുകയായിരുന്നു.

രാത്രി വൈകിയായിരുന്നു യുവതി എലിവിഷം ഓര്‍ഡര്‍ ചെയ്തത്. ആദ്യം ഓര്‍ഡര്‍ എടുക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. വീണ്ടും ആലോചിച്ചപ്പോള്‍ ഓര്‍ഡര്‍ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും യുവാവ് തീരുമാനിച്ചു. അവിടെയെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെയായിരുന്നു കണ്ടതെന്നാണ് യുവാവ് വിഡിയോയില്‍ പറയുന്നത്.

അസമയത്ത് എലിവിഷം ഓര്‍ഡര്‍ ചെയ്തതെന്തിനാണെന്നാണ് യുവാവ് യുവതിയോട് ചോദിച്ചത്. എലി ശല്യമുണ്ടെങ്കില്‍ പകല്‍ സമയത്തോ രാത്രിയാകും മുമ്പോ അല്ലെങ്കില്‍ നാളെയോ വാങ്ങിയാല്‍ മതിയായിരുന്നു. ഇത് പറയുമ്പോള്‍ യുവതി കരയുകയായിരുന്നു. ജീവനൊടുക്കാനാണോ തീരുമാനമെന്ന് ചോദിച്ചതായി യുവതി പറയുന്നു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിച്ചു. വിഡിയോ സാമൂഹികമാധ്യമം ഏറ്റെടുത്തു. നിരവധി പേര്‍ യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് അഭിപ്രായം പങ്കിട്ടു.

A Delivery boy refuses to deliver rat poison to a woman at midnight in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

കയ്യേറ്റം ഒഴിപ്പിക്കലിൽ പ്രചോദനം ഹിറ്റ്‌ലര്‍; രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍

6 അടി ഉയരം; വാഴയ്ക്കൊപ്പം വളർന്ന് കഞ്ചാവ് ചെടികളും! സംഭവം ആലുവയിൽ

SCROLL FOR NEXT