A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu X
India

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

തൂത്തുക്കുടിയിലെ തിരുച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ രഹസ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു മന്ത്രി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ തിരിച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിനു തമിഴ്‌നാട് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍. 4,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. തൂത്തുക്കുടിയിലെ തിരുച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ രഹസ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി.

വൈകാശി ഉത്സവ തിരക്കായതിനാല്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഫീസ് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണു ടീഷര്‍ട്ടും മാസ്‌കും ധരിച്ചു മന്ത്രിയെത്തിയത്. മന്ത്രിയുടെ സ്റ്റാഫ് 4 പേര്‍ക്കു സ്‌പെഷല്‍ ദര്‍ശനം ലഭിക്കുമോയെന്ന് അന്വേഷിച്ചപ്പോള്‍ 1000 രൂപ വീതം നല്‍കണമെന്നു സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

കയ്യില്‍ പണമില്ലെന്ന് അറിയിച്ച മന്ത്രി തുക ഓണ്‍ലൈനായി അയച്ചുകൊടുത്തു. പിന്നീട് മന്ത്രിയാണെന്നു തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ മാപ്പെഴുതി നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെടെട പൂജാരിയെ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് സര്‍ക്കാര്‍ വിലക്കി. രണ്ട് സുരക്ഷാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

ആദ്യം തകര്‍ന്നു, റൂട്ടും ഡോവ്‌സനും കരകയറ്റി; ഇന്ത്യക്ക് ജയിക്കാന്‍ 259 റണ്‍സ്

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; പിണറായി

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പരീക്ഷയെഴുതി; യുവാവ് അറസ്റ്റില്‍; വാട്‌സ് ആപ്പ് വഴി ഉത്തരം അയച്ച അധ്യാപകന്‍ ഒളിവില്‍

ഹനുമാന് ശേഷം പ്രശാന്ത് വർമ; സൂപ്പർ ഹീറോ ചിത്രം 'മഹാകാളി'; ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്