നരേന്ദ്ര മോദി, ഫ്രാൻസിസ് മാർപാപ്പ എക്സ്
India

'കാരുണ്യത്തിന്റേയും വിനയത്തിന്റേയും പ്രതീകം, പ്രതിസന്ധിയില്‍ പ്രതീക്ഷയുടെ വെട്ടം'

ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡ‍ൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ വേദയനുണ്ടാക്കുന്ന വിയോ​ഗമെന്നു അദ്ദേഹം അനുസ്മരിച്ചു. ആ​ഗോള കത്തോലിക്ക സഭയെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കാരുണ്യത്തിന്റേയും വിനയത്തിന്റേയും പ്രതീകമായി ലോകം എക്കാലവും അദ്ദേഹത്തെ ഓർമിക്കും. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി അദ്ദേഹം പ്രവർത്തിച്ചെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറില്‍ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കും.'

ഏറ്റവും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷയുടെ വെട്ടമായി. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്നേ​ഹത്തോടെ ഓര്‍ക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹം എല്ലായിപ്പോഴും ഓര്‍മിക്കപ്പെടും. ദൈവത്തിന്റെ കരുണയില്‍ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ'- പ്രധാനമന്ത്രി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 62 lottery result

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍