A young gym trainer named Dileep X
India

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ജീവനൊടുക്കിയ വിവരം യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് അറിയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജിം ട്രെയിനര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം. 28 കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തുപോയ ദിലീപ് രാത്രിയോടെ വീട്ടിലെത്തിയ ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ജീവനൊടുക്കിയ വിവരം യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് അറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയില്‍ കാണുന്നത്. വിവാഹിതയായ 42 കാരിയുമായി ദിലീപിന് ജിമ്മില്‍ വച്ചാണ് പരിചയം. കൂടുതല്‍ അടുത്തതോടെ യുവതി ദിലീപില്‍ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

വിഷയം നേരത്തെ പൊലീസില്‍ പരാതിയായി എത്തുകയും യുവതിയുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ പരസ്പരം സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും യുവതി ഭീഷണി തുടരുകയായിരുന്നു. വിവാഹിതയായ യുവതിയുമായി ദിലീപിനുണ്ടായ പ്രശ്‌നങ്ങളും ഭീഷണിയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസും ഫോറന്‍സിക് സംഘവും മുറിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

A young gym trainer named Dileep in Bengaluru tragically ended his life after allegedly facing threats from a married woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷിതമാക്കാന്‍ വ്യോമസേന വിമാനങ്ങള്‍?; അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കണ്ണൂര്‍ സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറ്; സിപിഎം ലോക്കല്‍ സെക്രട്ടറി കീഴടങ്ങി

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

കരുത്ത് കൂട്ടാൻ 'ഇ ഡി'; 1,200 പേരെ കൂടി നിയമിക്കും, ഉത്തരവിറങ്ങി

SCROLL FOR NEXT