Harmeet Pathanmajra 
India

തെരഞ്ഞെടുപ്പ് പ്രകടന പത്രിക കുരുക്കായി, രണ്ടാം ഭാര്യ കണ്ടതോടെ പദ്ധതി പാളി, ആം ആദ്മി എംഎല്‍എ കുടുങ്ങി

പഞ്ചാബിലെ സനൗറില്‍നിന്നുള്ള എംഎല്‍എയാണ് ഹര്‍മീത്. ചൊവ്വാഴ്ച രാവിലെ കര്‍ണാലില്‍നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എംഎല്‍എയും കൂട്ടാളികളും പൊലീസിനുനേരേ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: പഞ്ചാബില്‍ പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ആംആദ്മി എംഎല്‍എയ്ക്കെതിരേയുള്ളത് ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകള്‍. ആംആദ്മി എംഎല്‍എയായ ഹര്‍മീത് പത്തന്‍മാജ്രക്കെതിരേയാണ് ബലാത്സംഗം, വഞ്ചനാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നത്. 45 വയസ്സുള്ള സ്ത്രീയായിരുന്നു പരാതിക്കാരി. ഈ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസിനുനേരേ വെടിയുതിര്‍ത്ത് എംഎല്‍എ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

പഞ്ചാബിലെ സനൗറില്‍നിന്നുള്ള എംഎല്‍എയാണ് ഹര്‍മീത്. ചൊവ്വാഴ്ച രാവിലെ കര്‍ണാലില്‍നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എംഎല്‍എയും കൂട്ടാളികളും പൊലീസിനുനേരേ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്. രണ്ട് കാറുകളിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതിനിടെ ഒരു പൊലീസുകാരന്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. പിന്നീട് എംഎല്‍എ സഞ്ചരിച്ച കാര്‍ മറ്റൊരിടത്തുവെച്ച് പൊലീസ് തടഞ്ഞെങ്കിലും എംഎല്‍എ വാഹനത്തിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. അതേസമയം, തടഞ്ഞിട്ട കാറില്‍നിന്ന് മൂന്ന് തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒളിവില്‍പോയ എംഎല്‍എയ്ക്കായി പൊലീസിന്റെ ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്.

വിവാഹമോചിതനാണെന്ന് കള്ളംപറഞ്ഞ് വിവാഹം കഴിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് 45-കാരി എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇതിനുപുറമെ തനിക്കെതിരെ ഭീഷണി മുഴക്കിയതായും അശ്ലീലചിത്രങ്ങള്‍ അയച്ചുനല്‍കിയതായും പരാതിക്കാരി ആരോപിച്ചിരുന്നു.

പരാതിക്കാരിയായ 45-കാരി വിവാഹമോചിതയാണ്. ഇവരുടെ ഏകമകള്‍ വിദേശത്താണുള്ളത്. താനും വിവാഹമോചിതനാണെന്ന് പറഞ്ഞാണ് ഹര്‍മീത് ഇവരുമായി ബന്ധം സ്ഥാപിച്ചത്. 2013-ല്‍ താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് എംഎല്‍എ പരാതിക്കാരിയോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് 2021-ല്‍ പരാതിക്കാരിയും എംഎല്‍എയും ലുധിയാനയിലെ ഒരു ഗുരുദ്വാരയില്‍വെച്ച് വിവാഹിതരായി. എന്നാല്‍, 2022-ല്‍ ഹര്‍മീത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതോടെയാണ് പരാതിക്കാരിക്ക് സത്യം ബോധ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ആദ്യഭാര്യയുടെ പേരാണ് എംഎല്‍എ നല്‍കിയിരുന്നത്. പരാതിക്കാരി ഇക്കാര്യമറിഞ്ഞതോടെ ചോദ്യംചെയ്തു. എന്നാല്‍, എംഎല്‍എ ഇവരെ സമ്മര്‍ദത്തിലാക്കുകയും ഉടന്‍തന്നെ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താമെന്ന് പറയുകയുമായിരുന്നു. എന്നാല്‍, എംഎല്‍എ തന്നെ വഞ്ചിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതിക്കാരി പിന്നീട് പൊലീസിനെ സമീപിച്ചത്.

AAP MLA Harmeet Pathanmajra, accused of rape and other serious crimes, fired at police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT