ന്യൂഡല്‍ഹി :ഉത്തര്‍പ്രദേശില്‍ 2022 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. യുപി സ്വദേശികളായ നിരവധി സഹോദരികളും സഹോദരന്മാരുമാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. ഡല്‍ഹിയില്‍ എഎപി മൂന്നാമതും സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, യുപി ക്കാരായ നിരവധി പേരാണ് തങ്ങളുടെ സംസ്ഥാനത്തും പാര്‍ട്ടി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടത്.
യുപിയിലെ നിലവിലെ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. യുപിയിലെ വിവിധ ജില്ലകളിലെ നിരവധി പേരാണ് ചികില്‍സ, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തുന്നത്. ഈ സൗകര്യങ്ങള്‍ എന്തുകൊണ്ട് അവിടുത്തെ സര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കെജരിവാള്‍ ചോദിച്ചു.
യുപിയിലെ ഓരോ സര്‍ക്കാരുകളും അഴിമതിയില്‍ മുങ്ങുകയാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യുപിയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉദ്ദേശശുദ്ധിയില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ എഎപി മല്‍സരിക്കും. ഡല്‍ഹിയിലേതു പോലുള്ള സൗകര്യങ്ങള്‍ക്ക് യുപിയിലെ ജനങ്ങള്‍ക്കും അര്‍ഹതയുണ്ട്. അത് ഉറപ്പാക്കുകയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates