ബിജെപി അംഗത്വം സ്വീകരിച്ച അരുണ്‍ ഗോവില്‍ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് 
India

'രാമായണ'ത്തിലെ രാമന്‍ ബിജെപിയില്‍; സ്ഥാനാര്‍ഥിയായേക്കും

രാമായണത്തില്‍ രാമനായി വേഷമിട്ട നടന്‍ അരുണ്‍ ഗോവില്‍ ബിജെപിയില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാമായണം ടെലിവിഷന്‍ പരമ്പരയില്‍ രാമനായി വേഷമിട്ട നടന്‍ അരുണ്‍ ഗോവില്‍ ബിജെപിയില്‍ ചേര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നടന്‍ പാര്‍ട്ടിയിലെത്തുന്നത്. ഇത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.  ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അരുണ്‍ ഗോവില്‍  അംഗത്വം സ്വീകരിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച  സമയത്ത് ടെലിവിഷനില്‍ വീണ്ടും രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് വലിയതോതില്‍ സ്വീകാര്യതയും ലഭിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം