കസ്തൂരി ഇൻസ്റ്റ​ഗ്രാം
India

നടി കസ്തൂരി അറസ്റ്റില്‍; ഒളിവിൽ കഴിഞ്ഞിരുന്നത് നിർമ്മാതാവിന്റെ വീട്ടിൽ

കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി കസ്തൂരി അറസ്റ്റില്‍. തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഹൈദരാബാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി'; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പിഴ വരും മക്കളേ! ഇന്റര്‍നെറ്റ് തിരികെ വന്നതോടെ കാമറകള്‍ പണി തുടങ്ങി

ഓണത്തിന് ഇത്തവണയും കിറ്റ്; വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ചു

ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കടുത്ത വരൾച്ച; മഴയ്ക്കായി തേക്കടിയിൽ സർവ്വമത പ്രാർത്ഥനയുമായി തമിഴ്‌നാട് കർഷകർ - വിഡിയോ