India

നടി ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു 

ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നെെ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടമുണ്ടായത്. 

താൻ സുരക്ഷിതയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വിറ്ററിലൂടെ അറിയിച്ചു. ഒരു ട്രക്ക് കാറിൽ ഇടിച്ചു കയറുകയായിരുന്നെന്നാണ് അപകടത്തെക്കുറിച്ച് ഖുശ്ബു പറഞ്ഞത്. 

വേൽയാത്രയിൽ പങ്കെടുക്കാൻ ​ഗൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. മുരു​ഗനാണ് അപകടത്തിൽ തങ്ങളെ രക്ഷിച്ചുവെന്നും വേൽ മുരു​ഗനിലുള്ള ഭർത്താവിന്റെ വിശ്വാസമാണ് വെളിപ്പെട്ടതെന്നും ഖുശ്ബു കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം