മഹുവ മൊയ്ത്ര 
India

'കമ്പനിയെ തകർക്കാൻ 2018 മുതൽ ചിലർ ഓവർ‌ ടൈം പണിയെടുക്കുന്നു'- മഹുവയ്ക്കെതിരെ അദാനി ​ഗ്രൂപ്പും

ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസമാണ് മഹുവയ്ക്കെതിരെ രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ​ഗ്രൂപ്പും രം​ഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ​ഗ്രൂപ്പിന്റെ പ്രതികരണം. 

കമ്പനിയേയും ചെയർമാൻ ​ഗൗതം അ​ദാനിയെ വ്യക്തിപരമായും അപകീർത്തിപ്പെടുത്താനും സൽപ്പേര് കളങ്കപ്പെടുത്താനും ചില വ്യക്തികളും ​ഗ്രൂപ്പുകളും അധിക സമയം ജോലി ചെയ്യുന്നുവെന്ന തങ്ങളുടെ നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണെന്നു കമ്പനി വ്യക്തമാക്കുന്നു. 2018 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുവെന്നു ഇപ്പോൾ വ്യക്തമാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. 

ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസമാണ് മഹുവയ്ക്കെതിരെ രം​ഗത്തെത്തിയത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നു എംപി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മഹുവക്കെതിരെ നിഷികാന്ത് ദുബെ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹ്ദ്രോയി സിബിഐയിലും പരാതി നൽകിയിട്ടുണ്ട്. 

പിന്നാലെ മറ്റൊരു ആരോപണവുമായും ദുബെ രം​ഗത്തെത്തി. ലോക്സഭാ വെബ്സൈറ്റിന്റെ ലോ​ഗിൻ ഐഡിയും പാസ്‍വേർഡും അടക്കം ​ഹിരാനന്ദാനിയ്ക്കു എംപി നൽകിയോ എന്നു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സഹ മന്ത്രി രാജീവ് ചന്ദ്രശേഖരനും ദുബെ കത്ത് നൽകി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT