തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫയല്‍
India

ബിഹാറിന് പിന്നാലെ ബംഗാള്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ ഒന്നിന് തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് കെട്ടിക്കിടക്കുന്ന മറ്റ് ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ ത്തിന് പിന്നാലെ സമാന നടപടി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നുമുതല്‍ ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് കെട്ടിക്കിടക്കുന്ന മറ്റ് ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ സംസ്ഥാനത്ത് സര്‍വകക്ഷിയോഗം നടത്തും. ആശങ്കകളും പരാതികളും പരിഹരിക്കാന്‍ സംവിധാനമൊരുക്കും. ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിനാണ് സര്‍വകക്ഷിയോഗം വിളിക്കാനുള്ള ചുമതല. ഇതിന് ശേഷം സമാനമായ രീതിയില്‍ എല്ലാ ജില്ലകളിലും സര്‍വകക്ഷിയോഗം നടക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരും തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാവശ്യമായ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബിഹാറിന് പിന്നാലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉടനെ തന്നെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ എസ്ഐആര്‍ നടപ്പിലാക്കിയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. വോട്ടര്‍മാരെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം

After Bihar, Election Commission's SIR Likely To Begin In Bengal From November 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT