പ്രതീകാത്മക ചിത്രം 
India

5 വയസുകാരനായ സഹോദരനുമായി വഴക്കിട്ടു; പത്തുവയസുകാരി തൂങ്ങി മരിച്ചു

അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ആത്മഹത്യ ചെയ്തു. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് സംഭവം. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും സഹോദരിയും സഹോദരനും  തമ്മില്‍ വഴക്കിട്ടതായി അയല്‍വാസികള്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു.

പത്തുവയസുകാരി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്എസ്പി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം സഹോദരനും സഹോദരിയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്