നരേന്ദ്രമോദിയും നിതീഷ് കുമാറും  ഫയൽ
India

അഗ്നിവീര്‍ പദ്ധതി പുനരാലോചിക്കണം, പൊതു മിനിമം പരിപാടി വേണം; ആവശ്യങ്ങള്‍ ഉന്നയിച്ച് ജെഡിയു

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്', 'ഏകീകൃത സിവില്‍ കോഡ്' എന്നിവയെ പിന്തുണയ്ക്കുന്നതായും ജെഡിയു അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിവീര്‍ പദ്ധതിയിൽ പുനരാലോചന വേണമെന്ന് എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും, ജാതി സെന്‍സസ് നടപ്പാക്കണമെന്നും ജെഡിയു എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ ആവശ്യമുന്നയിച്ചു. ഒരു രാജ്യം ഒറ്റ വൈദ്യുത നിരക്ക് എന്ന ആവശ്യവും ജെഡിയു മുന്നോട്ടു വെച്ചിട്ടുണ്ട്.

അതേസമയം ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവയെ പിന്തുണയ്ക്കുന്നതായും ജെഡിയു അറിയിച്ചിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് സങ്കീര്‍ണമായ പദ്ധതിയാണ്. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇതു നടപ്പാക്കാവൂ എന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഗ്നിപഥ് പദ്ധതി 2022 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങിളില്‍ ചുരുങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്. ഇടക്കാല സേവന മാതൃകയില്‍ നാല് വര്‍ഷത്തെ സൈനിക സേവനമാണിത്. അഗ്‌നിപഥ് പദ്ധതി വഴി റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്നിവീര്‍ എന്നാണ് അറിയപ്പെടുക.

അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പഴയ രീതിയിലുള്ള റിക്രൂട്ട്‌മെന്റ് നടത്തണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ എന്തെങ്കിലും വരുത്തേണ്ടതുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതു പരിശോധിക്കുമെന്ന് കരസേന മുന്‍ മേധാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി കെ സിങ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ സ്പീക്കർ, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ വേണമെന്നാണ് ടിഡിപിയുടെ ആവശ്യം. ഇതിൽ തീരുമാനം അറിഞ്ഞിട്ടു മാത്രം മന്ത്രിസഭയിൽ ചേരുന്ന കാര്യം തീരുമാനിക്കാമെന്നാണ് ടിഡിപി നിലപാട്. ടിഡിപിയുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി പിയൂഷ് ​ഗോയലിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT