രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം 
India

രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; വിഡിയോ

രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് മരചിച്ചതെന്ന് ഡിജിസിഎ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് മരചിച്ചതെന്ന് ഡിജിസിഎ അറിയിച്ചു

റെഡ്ബേര്‍ഡ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച് ക്രാഫ്റ്റ് C90 എന്ന വിമാനം വൈകുന്നേരം 7:11-ന് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നാണ് പറന്നുയര്‍ന്നത്. എന്നാല്‍ 23 മിനിറ്റിനുശേഷം വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

'കൊല്‍ക്കത്തയുമായി ബന്ധം സ്ഥാപിച്ച ശേഷം, ഇന്ത്യന്‍ സമയം 19:34-ഓടെ വിമാനവുമായുള്ള ആശയവിനിമയവും റഡാര്‍ ബന്ധവും നഷ്ടമായി. വാരണാസിയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ തെക്ക്-കിഴക്ക് മാറിയാണ് സംഭവം നടന്നത്,' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊള്ളലേറ്റ 41കാരനായ സഞ്ജയ് കുമാറിനെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Air Ambulance Flying To Delhi With 7 On Board Crashes In Jharkhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

'അതിവേഗം', എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം

'കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക'; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ 'ട്രോളി' മുൻ താരങ്ങൾ (വിഡിയോ)

SCROLL FOR NEXT