അഹമ്മദാബാദ് വിമാന അപകടം Air India Flight crash PTI
India

അഹമ്മദാബാദ് വിമാന ദുരന്തം; 275 പേർ മരിച്ചു, 241 യാത്രക്കാർ, 34 പ്രദേശവാസികൾ; ഔദ്യോ​ഗിക കണക്ക്

260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടേയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടേയും തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ​ഗുജറാത്ത് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോ​ഗിക കണക്കിൽ പറയുന്നു.

ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോ​ഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോ​ഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടേയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടേയും തിരിച്ചറിഞ്ഞതായി ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

മരിച്ചവരിൽ 120 പുരുഷൻമാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃത​ദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്കു കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോ​ഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Air India Flight crash: The Air India Boeing Dreamliner crash in Ahmedabad has cost 275 lives, of them 241 were onboard the plane and 34 on the ground, the Gujarat Health Department said today, giving for the first time an official figure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT