ഡികെ ശിവകുമാര്‍ 
India

'140 എംഎല്‍എമാരും എന്റെ എംഎല്‍എമാര്‍';മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി ഡികെ ശിവകുമാര്‍

ഡികെ ശിവകുമാറുമായി അടുപ്പമുള്ള എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയാണെന്ന വാദം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഡികെ ശിവകുമാറുമായി അടുപ്പമുള്ള എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ഇത്തരം വാര്‍ത്തകള്‍ ബിജെപിയും ചില മാധ്യമങ്ങളും ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്ന് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ച അഭിപ്രായം ഹൈക്കമാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കര്‍ണാടക മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ഞാന്‍ ചര്‍ച്ച നടത്തി. കര്‍ണാടക ബിജെപിയും, ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് കര്‍ണാടക സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ മനഃപൂര്‍വ്വം ദുഷ്പ്രചാരണം നടത്തുകയാണ്. വികസനത്തിന്റെ മികച്ച മാതൃകയായി മാറിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം'.

ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായെന്നും സുര്‍ജേവാല പറഞ്ഞു. നേതൃപരമായ കാര്യങ്ങളില്‍ പരസ്യമായ അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നും എതിരാളികള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും എംഎല്‍എമാരോടും പാര്‍ട്ടി ഭാരവാഹികളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപദ്ധതികളും ഭരണനേട്ടങ്ങളുമായി മുന്നോട്ടുപോകുന്ന സമയത്ത് നേതാക്കളില്‍ നിന്ന് ഹൈക്കമാന്‍ഡ് അച്ചടക്കം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വിഭാഗീയത ഇല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. '140 എംഎല്‍എമാരും എന്റെ എംഎല്‍എമാരാണ്. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തില്‍ അലിഞ്ഞിട്ടില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. എല്ലാവരും മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ അവര്‍ ഡല്‍ഹിയില്‍ നേതൃത്വത്തെ കാണുന്നത് തികച്ചും സ്വാഭാവികമാണ്'-ശിവകുമാര്‍ പഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അദ്ദേഹം പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. തങ്ങള്‍ എല്ലാവരും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

അതേസമയം, താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്തിനാണ് നേതൃമാറ്റം എന്ന രീതിയില്‍ സംശയം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്നെ മാറ്റുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒന്നും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വപരമായ കാര്യങ്ങളെക്കുറിച്ചോ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ ഉള്ള ഏത് തീരുമാനവും ഹൈക്കമാന്‍ഡ് മാത്രമേ എടുക്കൂ. നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നും 'ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും ഞാന്‍ അത് അനുസരിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

'All 140 MLAs are my MLAs': DK Shivakumar responds to speculation around Karnataka CM's seat, possible cabinet reshuffle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ട് ഇത്രയേറെ ഗുണങ്ങളോ!

മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ഇവ ശ്രദ്ധിക്കണേ..

ഐബിബിഐയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ?

SCROLL FOR NEXT