തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
India

ഫോം 6 ഭേദഗതി ചെയ്തിട്ടില്ല; എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

'ഇതിന് വിരുദ്ധമായ എല്ലാ വാദങ്ങളും തെറ്റാണ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ നിഷേധിക്കുന്നതാണ് എതിര്‍സത്യവാങ്മൂലം. ഇന്ത്യാ സഖ്യത്തിന്റ ഹര്‍ജിയിലാണ് നടപടി. ഗ്യനേഷ് കുമാര്‍, മറ്റ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച സംയുക്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫോം 6-ല്‍ തന്നെ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതേസമയം എസ്‌ഐആര്‍ പ്രക്രിയയ്ക്ക് ആവശ്യമായ സത്യവാങ്മൂലം ഒരു പ്രത്യേക രേഖയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ഒറ്റപ്പെട്ട തീരുമാനങ്ങളല്ലെന്നും, പൂര്‍ണമായും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി എടുത്തതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അംഗങ്ങള്‍ ആഭ്യന്തര ചര്‍ച്ചകളില്‍ ഉന്നയിക്കുന്ന നിര്‍ദേശങ്ങളും ചോദ്യങ്ങളും ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 'ഇതിന് വിരുദ്ധമായ എല്ലാ വാദങ്ങളും തെറ്റാണ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണ്,' സത്യവാങ്മൂലത്തില്‍ പറയുന്നു.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളെ സന്ധുവും ജോഷിയും എതിര്‍ത്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്തും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കമ്മീഷന്റെ മറുപടി.

All SIR decisions unanimous, Form 6 not amended: Election Commission to Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ നാലുമണി എന്നൊരു സമയം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ എന്റെ ശവമായിരിക്കും കാണുക'; ചെന്നിത്തലയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ച് കുടുംബം

'ചതിച്ചതാ'... ഒറ്റ റണ്‍, വന്‍ വിവാദം!

സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

ആ തോല്‍വിയില്‍ വിറച്ചോ? ടീം എങ്ങനെ വേണം... 'തല പുകച്ച്' ഓസീസ്!

അടിമാലിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; പൊലീസ് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ട് രസിച്ച് പ്രതി