നവീന്‍ പട്നായിക്കും നരേന്ദ്ര മോദിയും ഫയല്‍
India

ബിജെഡി-ബിജെപി സഖ്യം സസ്‌പെന്‍സിലോ?; നേതാക്കളെ അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചു

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുമെന്ന് സമല്‍ മാധ്യമങ്ങളോട്

Author : സമകാലിക മലയാളം ഡെസ്ക്

ഒഡിഷ: ഒഡീഷയില്‍ ബിജെപിയും ഭരണകക്ഷിയായ ബിജു ജനതാ ദളും (ബിജെഡി) തമ്മിലുള്ള സഖ്യ ചര്‍ച്ചകളില്‍ സസ്പെന്‍സ്. ഇത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. സഖ്യമില്ലെന്ന പരസ്യ പ്രസ്താവന വന്നതിനു പിന്നാലെ സംസ്ഥാന നേതാക്കളെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സിങ് സമല്‍, ജനറല്‍ സെക്രട്ടറി മനസ് മൊഹന്തി, തെരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ് പാല്‍ സിങ് തോമര്‍ തുടങ്ങിയ നേതാക്കളെയാണ് കേന്ദ്ര നേതൃത്വം വിളിപ്പിച്ചത്.

ബിജെഡി നേതാക്കളും ബിജെപി കേന്ദ്ര നേതാക്കളും തമ്മില്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി തനിക്ക് അറിയില്ലെന്ന് വിജയ് പാല്‍ സിങ് തോമര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിച്ച് കിംവദന്തികളും നുണകളും രാഷ്ട്രീയത്തിന്റെ ഏറ്റവും മോശമായ വശങ്ങളാണെന്ന് ബിജെഡി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബിജെപി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

ഒഡീഷയിലെ ബിജെപി തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് വിജയ്പാല്‍ സിങ് തോമറും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലും ബിജെഡിയുമായി സഖ്യം ചര്‍ച്ച ചെയ്യുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായികിന്റെ പ്രസ്താവന. ഒഡീഷയിലെ 147 നിയമസഭകളിലും 21 ലോക്‌സഭാ സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്പാല്‍ തോമറും മന്‍മോഹന്‍ സമലും പറഞ്ഞു.

ബിജെഡി നേതാക്കളും ബിജെപി കേന്ദ്ര നേതാക്കളും തമ്മില്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി തനിക്ക് അറിയില്ലെന്നും തോമര്‍ അവകാശപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ഒഡീഷ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇന്‍ചാര്‍ജ് ലത ഉസെന്ദിയും സംസ്ഥാനത്ത് സഖ്യത്തിനുള്ള സാധ്യത നിരസിക്കുകയാണുണ്ടായത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുമെന്ന് സമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സഖ്യത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ഇപ്പോള്‍ ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 5 ന് ഒഡീഷ സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ പ്രശംസിച്ചതുമുതല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി ചര്‍ച്ചകള്‍ നടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT