India

എപ്പോഴും കുളിക്കാന്‍ നിര്‍ബന്ധിക്കുന്നു; ഗര്‍ഭിണിയായ മരുമകള്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

വൃത്തിയെക്കുറിച്ചുള്ള അമിത നിര്‍ബന്ധം കാരണം അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: വൃത്തിയെക്കുറിച്ചുള്ള അമിത നിര്‍ബന്ധം കാരണം അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം നടന്നത്. ഓരോ തണയും പുറത്തുപോയിട്ട് വരുമ്പോള്‍ കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ നികിത അഗര്‍വാള്‍ പൊലീസിനോട് പറഞ്ഞു. ഇരുവമ്പ് വടി കൊണ്ട് തലയ്ക്കടിച്ചാണ് ഗര്‍ഭിണിയായ നികിത അമ്മായിയമ്മ രേഖ അഗര്‍വാളിനെ കൊലപ്പെടുത്തിയത്. 

കോവിഡിന്റെ പേര് പറഞ്ഞ് അമ്മായിയമ്മ തന്നെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു എന്നും പുറത്തുപോയി വരുമ്പോഴൊക്കെ കുളിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു എന്നും നികിത പറഞ്ഞു. പുറത്തുനിന്നുള്ള ആരെയെങ്കിലും കണ്ടാലും അപ്പോള്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുമെന്നും നികിത കൂട്ടിച്ചേര്‍ത്തു. 

രേഖയ്ക്ക് ഒസിഡി രോഗമുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പിതാവുമായി നികിതയ്ക്ക് അവിഹിതമുണ്ടെന്നും രേഖയ്ക്ക് സംശയമുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരേയൊരു എ ടീം ബിജെപി , മാറാത്തത് ഇനി മാറും', കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് മോദി

ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ അഭയം നൽകുന്നു: യുഎസ് റിപ്പോർട്ട്

തലയുടെ തിരിച്ചുവരവ് വൈകും, പരിക്ക് ഗുരുതരം; സഞ്ജുവിന് പുതിയ റോൾ

'തട്ടാന്‍ ഭാസ്‌കരനോ, സനേഹലതയോ അതോ പവിത്രനോ? ശരിക്കും ചതിച്ചതാര്?'; ചര്‍ച്ചകളില്‍ നിറഞ്ഞ് 'പൊന്‍മുട്ടയിടുന്ന താറാവ്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 48 lottery result

SCROLL FOR NEXT