ഫയല്‍ ചിത്രം 
India

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണം; നിർദേശവുമായി സുപ്രീംകോടതി

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.

അങ്കണവാടികൾ അടച്ചിടാനുള്ള തീരുമാനമെടുക്കുംമുമ്പ്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ആലോചിക്കണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ജില്ലകളിൽ പരാതിപരിഹാര സംവിധാനമുണ്ടാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

കോവിഡ് സാഹചര്യത്തിൽ അങ്കണവാടികൾ അടച്ചിട്ടതിനെതിരേ ദീപിക ജഗത്‌റാം സഹാനി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി. കേരളത്തിലെ അങ്കണവാടികൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍