പ്രതീകാത്മക ചിത്രം 
India

ലൈംഗികാതിക്രമം: ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍, തമിഴ്‌നാട്ടില്‍ വിപുലമായ അന്വേഷണം, കൂടുതല്‍ പേര്‍ വലയില്‍ 

തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം. ലൈംഗികാതിക്രമ കേസില്‍ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ കോമേഴ്‌സ് ടീച്ചറെ അറസ്റ്റ് ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ദിവസങ്ങള്‍ക്ക് മുന്‍പ് ടീച്ചറിന്റെ ലൈംഗിക വൈകൃതത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സമാനമായ സംഭവങ്ങള്‍ വിവിധ സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വിപുലമാക്കിയിരുന്നു. അതിനിടെയാണ് പുതിയ കേസ്. പരാതി ലഭിച്ചതിന് പിന്നാലെ കോമേഴ്‌സ് അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പത്തുദിവസമാണ് പ്രതിയെ ചോദ്യം ചെയ്തത്.

സ്‌കൂളുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇതുവരെ നാലു അധ്യാപകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കരാട്ടെ ഇന്‍സ്ട്രക്ടര്‍ക്കെതിരെ പരാതിയുമായി 26കാരി രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി ഏഴു വര്‍ഷം പീഡിപ്പിച്ചു എന്നതാണ് പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Today's Rashi Phalam September 17 | നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടാകും

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു