പ്രതീകാത്മക ചിത്രം 
India

കാറിന് സമീപമെത്തി നഗ്നത പ്രദര്‍ശിപ്പിച്ചു, അശ്ലീലപെരുമാറ്റം, സ്വയംഭോഗം; ഭയന്നു വിറച്ച നിമിഷങ്ങള്‍, യുവതിയുടെ കുറിപ്പ്

ഡ്രൈവറുടെ സൈഡ് വിന്‍ഡോയുടെ അടുത്തേക്ക് വരികയും ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളില്‍ നിന്നും രക്ഷ നേടാനായി സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. 

ബംഗലൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറിയത്. 

ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തയാള്‍, പിന്നീട് സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു. ഭയന്ന് താന്‍ കാര്‍ ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരുന്നു. അയാള്‍ പല തവണ കാറിനെ വലയം ചെയ്തു. 

ഡ്രൈവറുടെ സൈഡ് വിന്‍ഡോയുടെ അടുത്തേക്ക് വരികയും ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിക്കുകയും ചെയ്തു. അയാളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റിയറിംഗ് വീലിനടിയില്‍ ഒളിച്ചു. അവഗണിക്കാന്‍ ശ്രമിച്ചിട്ടും, അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു.

ഏകദേശം 10 മിനിറ്റിനുശേഷം, സുഹൃത്ത് എത്തിയതോടെ, എതിര്‍വശത്തെ ഡോറിലൂടെ ഇറങ്ങി ആ കാറില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പാര്‍ക്കിങ് ഏരിയയില്‍ അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല എന്നും യുവതി സമൂഹമാധ്യമത്തില്‍ കുറിച്ചു. കുറിപ്പ് വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം