അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി പിടിഐ - ഫയൽ
India

അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള നടപടി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.

വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വിജിലന്‍സ് വകുപ്പ് പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഭാവ് കുമാറിനെതിരെ 2007ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് പിരിച്ചുവിടലിന് കാരണമെന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. 2007ല്‍ നോയിഡയിലെ ഡെവലപ്മെന്റ് അതോറിറ്റിയിലെ ജീവനക്കാരനായ മഹേഷ് പാല്‍ എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT