നടുറോഡില്‍ എഎസ്‌ഐ മദ്യപിക്കുന്നു  വീഡിയോ ദൃശ്യം
India

നടുറോഡില്‍ യൂണിഫോമില്‍ മദ്യപിച്ച് എഎസ്‌ഐ; കൂട്ടുകാരന്റെ സൂപ്പര്‍ ഡാന്‍സ്; വീഡിയോ വൈറല്‍; സസ്‌പെന്‍ഷന്‍

കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം യൂണിഫോമില്‍ എഎസ്‌ഐ പ്രദേശവാസികള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗുണ്ടൂര്‍: നടുറോഡില്‍ വച്ച് യൂണിഫോമില്‍ മദ്യപിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍വ ശ്രേഷ്ഠ ത്രിപാഠിയാണ് എഎസ്‌ഐ എ വെങ്കിടേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിയിലിരിക്കെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം യൂണിഫോമില്‍ എഎസ്‌ഐ പ്രദേശവാസികള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാട്ടിനൊപ്പം എഎസ്‌ഐ ചൂളം വിളിക്കുമ്പോള്‍ മറ്റൊരാള്‍ മദ്യലഹരയില്‍ ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. വ്യാപകമായി പ്രചരിച്ചതോടെ വീഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് എസ്പി ഉത്തരവിട്ടു. അതിന് പിന്നാലെയാണ് നടപടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുണ്ട്‌ലമുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശങ്കരപുരം ഗ്രാമത്തില്‍ എഎസ്‌ഐ വെങ്കിടേശ്വര റാവുവിനായിരുന്നു ചുമത. ജൂണ്‍ 26നായിരിന്നു ഡ്യൂട്ടിയിലിരിക്കെ എഎസ്‌ഐ പ്രദേശവാസികള്‍ക്കൊപ്പം മദ്യപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT