പ്രതീകാത്മക ചിത്രം 
India

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രിയില്‍ സ്‌കൂളില്‍ തങ്ങാന്‍ നിര്‍ദേശം, ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി; 17 വിദ്യാര്‍ഥിനികളെ സ്‌കൂള്‍ ഉടമകള്‍ പീഡിപ്പിച്ചു, പരാതി

ഉത്തര്‍പ്രദേശില്‍ 17 പത്താംക്ലാസ് വിദ്യാര്‍ഥിനികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിക്കിടത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17 പത്താംക്ലാസ് വിദ്യാര്‍ഥിനികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിക്കിടത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി പരാതി. പെണ്‍കുട്ടികളുടെ പരാതിയില്‍ രണ്ട് സ്‌കൂള്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

മുസഫര്‍നഗറിലാണ് നവംബര്‍ 17നാണ് സംഭവം നടന്നത്. സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രിയില്‍ സ്‌കൂളില്‍ തങ്ങാന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്‌കൂളില്‍ തങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഉടമയും പ്രാക്ടിക്കല്‍ പരീക്ഷ നടന്ന സ്‌കൂളിന്റെ ഉടമയുമാണ് പീഡിപ്പിച്ചതെന്ന് കുട്ടികള്‍ ആരോപിക്കുന്നു. 

തുടക്കത്തില്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചുറ്റുപാടില്‍ നിന്ന് വരുന്നവരാണ്. പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മാതാപിതാക്കള്‍ സ്ഥലത്തെ എംഎല്‍എയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മാതാപിതാക്കളുടെ പരാതി എംഎല്‍എ എസ്പിക്ക് കൈമാറുകയായിരുന്നു. നേരത്തെ പരാതിയുമായി നിരവധി തവണ പൊലീസിനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT