നന്ദിത ദത്ത/ ഫെയ്സ്ബുക്ക് 
India

മോഡലുകളെ ഉപയോ​ഗിച്ച് നീലച്ചിത്ര നിർമാണം; നടി നന്ദിത അറസ്റ്റിൽ

മോഡലുകളെ ഉപയോ​ഗിച്ച് നീലച്ചിത്ര നിർമാണം; നടി നന്ദിത അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: വ്യാജ വാ​ഗ്ദാനങ്ങൾ നൽകി മോഡലുകളെ ഉപയോ​ഗിച്ച് പോൺ റാക്കറ്റ് നടത്തിയ കേസിൽ ബം​ഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. നടിയുടെ സുഹൃത്തും അസോസിയേറ്റുമായ മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. നീലച്ചിത്ര മേഖലയിൽ നാൻസി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളിൽ നിന്നാണ് ഇരുവരും പിടിയിലായത്.  

മോഡലുകളെയും സിനിമയിൽ അവസരം തേടിയെത്തുന്നവരേയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്നാണ് കേസ്. സിനിമയിലും മോഡലിങ് രംഗത്തും അവസരം നൽകാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ യുവതീ യുവാക്കളെ അശ്ലീല വീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സമാനമായി വഞ്ചിക്കപ്പെട്ട രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്‌ന വീഡിയോയിൽ അഭിനയിക്കാൻ നന്ദിത നിർബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. ബോളിവുഡിൽ നീലച്ചിത്ര നിർമാണ കേസിൽ ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഈയിടെ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് നന്ദിതയും പിടിയിലായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?