ഉപതെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദം pti
India

ഉപതെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിനു നേട്ടം; അഞ്ചിടത്തു ജയം, അഞ്ചു സീറ്റില്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍ പെട്ട പാര്‍ട്ടികള്‍ക്കു നേട്ടം. അഞ്ചിടത്തു ജയിച്ച ഇന്ത്യാ മുന്നണി അഞ്ചു സീറ്റുകൡ ലീഡ് ചെയ്യുകയാണ്. ബിജെപി ഒരു സീറ്റ് ജയിച്ചു, ഒരിടത്തു ലീഡ് ചെയ്യുന്നു. ബിഹാറിലെ ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍.

പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്‌നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗത് 37,325 വോട്ടിനു ജയിച്ചു. ബിജെപിയുടെ ശീതള്‍ അങ്കുറാലിനെയാണ് ഭഗത് തോല്‍പ്പിച്ചത്.. ശീതള്‍ എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തമിഴ്‌നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയിലെ അണ്ണിയൂര്‍ ശിവ പിഎംകെയിലെ അന്‍പുമണിയേക്കാള്‍ 58,785 വോട്ടിന് മുന്നിലെത്തി വിജയം ഉറപ്പിച്ചു.

ബംഗാളില്‍ തെരഞ്ഞെടുപ്പു നടന്ന നാലു സീറ്റിലും തൃണമൂല്‍ മുന്നിലെത്തി. റായ്ഗഞ്ജില്‍ തൃണമൂലിന്റെ കൃഷ്ണ കല്യാണി ബിജെപിയുടെ മനസ് കുമാര്‍ ഘോഷിനെ 50,077 വോട്ടിനു തോല്‍പ്പിച്ചു. റാണാഘട്ട് ദക്ഷിണില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി മുകുത് നാമി അധികാരിയുടെ ഭൂരിപക്ഷം 74,485. ബാഗ്ദയിലും തൃണമൂല്‍ സ്ഥാനാര്‍ഥി 74,000ല്‍ ഏറെ വോട്ടിനു ജയിച്ചു. മാനിക്ടാലയില്‍ തൃണമൂല്‍ വ്യക്തമായ ലീഡോടെ മുന്നിലാണ്.

ഹിമാചലിലെ ദെഹ്‌റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ ബിജെപിയുടെ ഹോഷിയാര്‍ സിങ്ങിനെ 9399 വോട്ടിനു ജയിച്ചു. നാഗഗഢില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബാവ 25,618 വോട്ടിനു ജയം നേടി.

ഹിമാചലില്‍ തെരഞ്ഞെടുപ്പു നടന്ന മൂന്നാമത്തെ സീറ്റായ ഹാമിപുരില്‍ ബിജെപിക്കാണ് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ആശിഷ് ശര്‍മയാണ് കോണ്‍ഗ്രസിലെ പുഷ്പിന്ദര്‍ ശര്‍മയെ വാശിയേറിയപോരാട്ടത്തില്‍ പിന്നിലാക്കിയത്.

ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖ്പത് സിങ് 5224 വോട്ടിനു ജയിച്ചു. മാംഗലൗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. മധ്യപ്രദേശിലെ അമര്‍വാഡില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ബിഹാറിലെ രൂപോലിയില്‍ ജെഡിയുവിനെ പിന്നിലാക്കി സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ് എണ്ണായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT