പ്രതീകാത്മക ചിത്രം 
India

കടയിലെ പപ്പായ തിന്നു, പശുവിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തി; കടയുടമയുടെ ക്രൂരത, കേസ് 

മഹാരാഷ്ട്രയില്‍ പശുവിന് നേരെ ക്രൂരത

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പശുവിന് നേരെ ക്രൂരത. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതിന് പശുവിന്റെ വയറ്റിലും കാലിലും കത്തി കൊണ്ട് കടയുടമ കുത്തി. പശുവിന്റെ ഉടമയുടെ പരാതിയില്‍ കടയുടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതാണ് പ്രകോപനത്തിന് കാരണം. ഉടന്‍ തന്നെ കടയുടമ കത്തി ഉപയോഗിച്ച് പശുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പശുവിന്റെ മുറിവ് വെച്ചുകെട്ടി.പശുവിന്റെ ഉടമയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT