Attendant clicks photos of dead females at Karnataka hospital mortuary, arrested X
India

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍, നിയമപരമായ അനുമതിയോ ഔദ്യോഗികമായ ആവശ്യമോ കൂടാതെ മുനീര്‍ അഹമ്മദ് മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങള്‍ മാറ്റുകയും തന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ബംഗളൂരു: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബീദറിലുള്ള ബ്രിംസ് ടീച്ചിങ് ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരന്‍ മുനീര്‍ അഹമ്മദാണ് അറസ്റ്റിലായത്.

ബ്രിംസിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. മോസിനുല്‍ ഹഖ് 2026 മെയ് 25-ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയായ മുനീര്‍ വര്‍ഷങ്ങളായി ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍, നിയമപരമായ അനുമതിയോ ഔദ്യോഗികമായ ആവശ്യമോ കൂടാതെ മുനീര്‍ അഹമ്മദ് മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങള്‍ മാറ്റുകയും തന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങളുടെയും മെഡിക്കല്‍ ധാര്‍മ്മികതയുടെയും രഹസ്യസ്വഭാവത്തിന്റെയും ഗുരുതരമായ ലംഘനമാണ് ഈ സംഭവമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരിച്ച സ്ത്രീകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്നതും അവരുടെ കുടുംബങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ് ഇയാളുടെ പ്രവൃത്തിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പരാതിയെ തുടര്‍ന്ന് ബീദര്‍ ന്യൂ ടൗണ്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 301, 62 എന്നിവ പ്രകാരം ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Attendant clicks photos of dead females at Karnataka hospital mortuary, arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു