പ്രതീകാത്മക ചിത്രം 
India

അരുണാചല്‍പ്രദേശില്‍ ഹിമപാതം, ഏഴു സൈനികരെ കാണാനില്ല; രക്ഷാദൗത്യം 

പട്രോളിങ്ങ് സംഘത്തില്‍ ഉണ്ടായിരുന്ന ഏഴു സൈനികരെയാണ് കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴു സൈനികരെ കാണാനില്ല. പട്രോളിങ്ങ് സംഘത്തില്‍ ഉണ്ടായിരുന്ന ഏഴു സൈനികരെയാണ് കാണാതായത്. 

ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ്് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു. കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്.

ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും