pradeep gupta 
India

ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം തുറന്ന് പറഞ്ഞ്‌ ആക്‌സിസ് മൈ ഇന്ത്യ

വോട്ടര്‍മാരുമായി മുഖാമുഖം സംസാരിച്ചുള്ള സര്‍വ്വേ രീതിയാണ് ആക്‌സിസ് മൈ ഇന്ത്യ പിന്തുടരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ ഇത്തവണ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടില്ലെന്ന് ഏജന്‍സി തലവന്‍ പ്രദീപ് ഗുപ്ത. ഇന്നലെ (ബുധനാഴ്ച) അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയ ഭൂരിഭാഗം വോട്ടര്‍മാരും പ്രതികരിക്കാന്‍ വിസമ്മതിച്ചതാണ് ഫലം പുറത്തുവിടാത്തതിന് കാരണമെന്ന് പ്രദീപ് ഗുപ്ത വിശദീകരിച്ചു.

വോട്ടര്‍മാരുമായി മുഖാമുഖം സംസാരിച്ചുള്ള സര്‍വ്വേ രീതിയാണ് ആക്‌സിസ് മൈ ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ പശ്ചിമ ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഏകദേശം 60-70 ശതമാനം ആളുകളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഗുപ്ത പറഞ്ഞു. 20-30 ശതമാനം ആളുകളുടെ മാത്രം അഭിപ്രായം വെച്ച് കൃത്യമായ ഒരു ഫലം പ്രവചിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു മിക്ക എക്‌സിറ്റ് പോളുകളും പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് (TMC) അധികാരം നിലനിര്‍ത്തുമെന്ന് രണ്ട് സര്‍വേകള്‍ മാത്രമാണ് കണക്കുകൂട്ടുന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളില്‍ 148 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പശ്ചിമ ബംഗാളിലെ വോട്ടര്‍മാരുടെ ഇടയിലുള്ള അസാധാരണമായ നിശബ്ദതയും വിമുഖതയും സര്‍വ്വേയില്‍ വലിയ പിശകുകള്‍ക്ക് കാരണമായേക്കാം എന്നതിനാലാണ് പ്രവചനത്തില്‍ നിന്ന് പിന്മാറിയതെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

Axis My India won't release exit poll results for West Bengal elections, says Pradeep Gupta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും