പ്രതീകാത്മക ചിത്രം 
India

തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു, പേയ്‌മെന്റ് നടന്നില്ല എന്ന് ടെക്സ്റ്റ് മെസേജ്; അക്കൗണ്ട് നോക്കിയപ്പോള്‍ ഞെട്ടി, നഷ്ടപ്പെട്ടത് ഏഴുലക്ഷം രൂപ

കര്‍ണാടകയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി 68കാരന്റെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി 68കാരന്റെ പരാതി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, താന്‍ തട്ടിപ്പിന് ഇരയായെന്നാണ് 68കാരന്റെ പരാതില്‍ പറയുന്നത്. 

ബംഗളൂരുവിലാണ് സംഭവം.ജനുവരി 18ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് മധ്യവയസ്‌ക്കന്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. പേയ്‌മെന്റ് നടന്നില്ല എന്ന് കാണിച്ച് കൊണ്ടുള്ള ടെക്സ്റ്റ് മെസേജ് ലഭിച്ചു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് കാര്യം അന്വേഷിച്ചു.സാങ്കേതിക കാരണങ്ങളാല്‍ പണം തിരികെ നല്‍കാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു ദീപക് കുമാര്‍ ശര്‍മ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന്റെ വിശദീകരണം. തുടര്‍ന്ന് മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കം പറഞ്ഞു കൊടുത്തു. എന്നാല്‍ ഇതുവരെ പണം തിരിച്ചുകിട്ടിയിട്ടില്ല എന്ന് 68കാരന്‍ പറയുന്നു. പൊലീസ് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT