Kiran 
India

'സര്‍പ്രൈസ് വിവാഹ അഭ്യര്‍ഥന' കൊലപാതകമായി; കാമുകന്റെ കണ്ണുകെട്ടി, കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തി യുവതി; അറസ്റ്റില്‍

ഒരു സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുകയാണെന്ന് പറഞ്ഞ് പ്രേരണ കിരണിന്റെ കണ്ണുകള്‍ കെട്ടി കസേരയില്‍ ഇരുത്തി. കിരണ്‍ എതിര്‍ത്തെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള രീതികളാണെന്ന് പ്രേരണ വിശ്വസിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാമുകനെ ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ബംഗളുരു സ്വദേശിയായ പ്രേരണ കിരണ്‍ ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകനായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.

യുവാവിനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുതിയ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താം എന്ന് വിശ്വസിപ്പിച്ചാണ് യുവതി യുവാവിനെ ബന്ധിച്ചത്. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്നത് യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ ഒരുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കിരണ്‍ തന്നെ അവഗണിക്കുകയാണെന്നും വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായും യുവതി മനസിലാക്കിയതോടെയാണ് യുവതി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ ബംഗളൂരുവിലെ അഞ്ജനാപുരയിലുള്ള വീട്ടിലേക്ക് ചൊവ്വാഴ്ച പ്രേരണ കിരണിനെ ക്ഷണിക്കുകയായിരുന്നു. ഈ സമയം പ്രേരണയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. കിരണ്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും കുറച്ചുനേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഒരു സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുകയാണെന്ന് പറഞ്ഞ് പ്രേരണ കിരണിന്റെ കണ്ണുകള്‍ കെട്ടി കസേരയില്‍ ഇരുത്തി. കിരണ്‍ എതിര്‍ത്തെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള രീതികളാണെന്ന് പ്രേരണ വിശ്വസിപ്പിച്ചു

'വിവാഹാഭ്യര്‍ത്ഥന'യ്ക്കായി യുവാവ് കാത്തിരുന്നു. എന്നാല്‍ മുന്‍കൂട്ടി കരുതിയിരുന്ന പെട്രോള്‍ കിരണിന്റെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

Bengaluru Woman Arrested for Killing Boyfriend in Shocking Incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈ ബസ്; മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍

JEE Advanced 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും, മെയ് രണ്ട് വരെ അപേക്ഷിക്കാം

ടീച്ചര്‍മാര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്ക് കാണാന്‍ എത്തി; പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെളളച്ചാലില്‍ വീണു മരിച്ചു

'എസ്എംഎസ്, വാട്സ്ആപ്പ് വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്'; 'കൊല ആപ്പുകള്‍'ക്കെതിരെ പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT