India

ആളിക്കത്തി കര്‍ഷകരോഷം ; പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണും

ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിന് നേര്‍ക്ക് കല്ലെറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. നാളെ വൈകീട്ട് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചതായി എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചു. കര്‍ഷക സമരത്തിന്റെ ഭാവി ആലോചിക്കാനായി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നാളെ കൂടിയാലോചിക്കും. 

തുടര്‍ന്ന് രാഷ്ട്രപതിക്ക് മുന്നില്‍ കൂട്ടായ നിവേദനം സമര്‍പ്പിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായ ഭരത് ബന്ദ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മിക്കയിടത്തും പൂർണമാണ് റെയില്‍, റോഡ് ഗതാഗതമെല്ലാം സമരക്കാര്‍ തടഞ്ഞു.

പഞ്ചാബില്‍ ബന്ദിനെ തുടര്‍ന്ന് സംസ്ഥാനം നിശ്ചലമായി. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കകുയാണ്. വാഹനഗതാഗതവും പ്രവര്‍ത്തിച്ചില്ല. ബിഹാറില്‍ സമരക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചു. ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. 

അതേസമയം നോയിഡയില്‍ ബന്ദ് കാര്യമായി ബാധിച്ചില്ല. മാര്‍ക്കറ്റുകള്‍ തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്തതോതില്‍സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!