സത്യം ഗാന്ധി, ട്വിറ്റര്‍ 
India

സാന്‍ഡ് വിച്ചും മോമോസും കേട്ടിട്ടു പോലുമില്ല, ഗ്രാമത്തില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ 10-ാം റാങ്ക്; 22കാരന്റെ സിവില്‍ സര്‍വീസ് വിജയഗാഥ

കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് ഈ 22കാരന്‍ പത്താം റാങ്ക് കരസ്ഥമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഠിനാധ്വാനത്തിലൂടെ 2020ലെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ നിരവധിപ്പേരുടെ കഥകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയ 22കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധിയാണ് ആദ്യ ശ്രമത്തില്‍ തന്നെ ആര്‍ക്കും എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ആദ്യ പത്തുപേരില്‍ ഇടംപിടിച്ചത്. കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് ഈ 22കാരന്‍ പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ കുടുസ് പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്.

ഒരു വര്‍ഷം കൊണ്ടാണ്  ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം ഗാന്ധി പറയുന്നു. സത്യം ഗാന്ധിയുടെ ചെറിയ മുറിയില്‍ നിറയെ ബുക്കുകളും ഭൂപടങ്ങളുമാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി മതിലില്‍ തൂക്കിയിരുന്ന ടൈംടേബിളും തനിക്ക് സഹായകമായി. ദിവസം എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ പഠിക്കാറുണ്ടെന്നും സത്യം ഗാന്ധി പറയുന്നു.

അച്ഛന്‍ വായ്പയെടുത്താണ് തന്നെ ഡല്‍ഹിയില്‍ പഠിക്കാന്‍ വിട്ടത്. നഗര ജീവിതത്തിലെ പ്രലോഭനങ്ങളൊന്നും മകന്റെ ശ്രദ്ധയെ വഴിതെറ്റിച്ചില്ലെന്നും അച്ഛന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

15 വയസുള്ളപ്പോള്‍ പോണ്‍ സൈറ്റില്‍ എന്റെ ഫോട്ടോ കണ്ടു; സ്‌കൂളിലെ സഹപാഠികളും കണ്ടു: ഇന്നും സമാധാനമില്ല!

'ശരണ്യയ്ക്കായുള്ള തെരച്ചിലിന് കേന്ദ്രം ഇടപെടണം': ആവശ്യവുമായി കുടുംബം; ഊര്‍ജിത ശ്രമം തുടരുന്നുവെന്ന് ഡി കെ ശിവകുമാര്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

SCROLL FOR NEXT