ബിജെപി, ഡിഎംകെ പതാകകൾ  ഫയൽ
India

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും ഡിഎംകെയും വിജയത്തിലേക്ക്

മില്‍കിപൂര്‍ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രസ്റ്റീജ് മത്സരമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കി ബിജെപിയും ഡിഎംകെയും. ഉത്തര്‍പ്രദേശിലെ മില്‍കിപൂരിലും തമിഴ്‌നാട്ടിലെ ഈറോഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മില്‍കിപൂരില്‍ ബിജെപിയുടെ ചന്ദ്രബാന്‍ പാസ്വാന്‍ മികച്ച ലീഡില്‍ വിജയത്തോട് അടുക്കുകയാണ്.

സമാജ് വാദി പാര്‍ട്ടിയുടെ അജിത് പ്രസാദാണ് രണ്ടാംസ്ഥാനത്ത് അയോധ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മില്‍കിപൂര്‍ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രസ്റ്റീജ് മത്സരമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയുടെ വിജയം ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി വിസി ചന്ദ്രകുമാര്‍ മികച്ച ലീഡ് നേടി മുന്നേറ്റം തുടരുകയാണ്. നാം തമിഴര്‍ കക്ഷിയുടെ എം കെ സീതാലക്ഷ്മിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ഇവികെഎസ് ഇളങ്കോവന്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെത്തുടര്‍ന്നാണ് ഈറോഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്'; പൃഥ്വിരാജ്

സ്ലിം ആകാൻ ജിം വേണ്ട; ഈ പഴങ്ങൾ മതി

ടിസിഎസിലെ ലൈംഗികാതിക്രമ- മതപരിവര്‍ത്തന കേസ്; നിദ ഖാന്‍ ഗര്‍ഭിണി, ആരോഗ്യനിലമോശമാണെന്ന് ജാമ്യാപേക്ഷയില്‍

'ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; നാണക്കേടായി താത്കാലിക സംവിധാനം'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

SCROLL FOR NEXT