പ്രതീകാത്മക ചിത്രം 
India

മരുമകനെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് ബിജെപി നേതാവ്; ഇടതുകൈ അറ്റു

28കാരനായ മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 28കാരനായ മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. യുവാവിന്‌ ഇടതുകൈ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ലളിത് ദ്വിവേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് ചോദ്യം ചെയ്തു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ലളിത് ചൊവ്വാഴ്ച രാത്രി ലളിത് ഗോപാല്‍പൂര്‍ ഗ്രാമത്തിലെ രാംലീല കാണാന്‍ പോയിരുന്നു. അവിടെവച്ച് നിസാരകാര്യത്തെ ചൊല്ലി ഒരുകൂട്ടം ആളുകളുമായി വഴക്കിട്ടിരുന്നു. ബിജെപി പ്രാദേശിക നേതാവായ അമ്മാവന്‍ ഉമേഷ് ദ്വിവേദി ഇടപ്പെട്ട് മരുമകനെയും മറ്റുള്ളവരെയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അര്‍ധരാത്രിയോടെ വീണ്ടും ലളിത് രാംലീല മൈതാനത്ത് എത്തി. നേരത്തെ വഴക്കിട്ട സംഘവുമായി ഏറ്റുമുട്ടി. അവരുടെ ആക്രമണത്തില്‍ ലളിതിന് സാരമായി പരുക്കേറ്റു. ഇയാളെ ബാന്ദ- കാന്‍പൂര്‍ റെയില്‍വെ ട്രാക്കില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഇതോടെ ലളിതിന്റെ ഇടതുകൈ അറ്റുപോയി.

സംഭവത്തിന് ശേഷം പ്രതികള്‍ ഓടിപ്പോയി. പിറ്റേദിവസം രാവിലെ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

SCROLL FOR NEXT