അഗർത്തല: നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വിഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് പറഞ്ഞു. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ജാദവ് ലാൽ.
ത്രിപുര നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെയാണ് എംഎൽഎ പോൺ വിഡിയോ കണ്ടത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യപാകമായി പ്രചരിച്ചതിന് പിന്നാലെയാ ണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്.
ജാദവ് ലാല്‍ പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്യുന്നതും വിഡിയോ പ്ലേ ചെയ്യുന്നതുമായ ദൃശ്യങ്ങൾ എംഎല്‍എയുടെ പിന്നിലിരുന്ന വ്യക്തിയാണ് പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ ഇത് ആദ്യമായല്ല ബിജെപി നേതാക്കൾ നിയമസഭയിൽ അശ്ലീല വിഡിയോ കണ്ട കേസിൽ പെടുന്നത്. 2012ൽ കർണടകയിൽ നിയമസഭയിലിരുന്ന് രണ്ട് ബിജെപി എംഎൽഎമാർ മൊബൈലിൽ അശ്ലീല വിഡിയോ കണ്ടത് വിവാദമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates