വെടിയേറ്റ നേതാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍  എഎന്‍ഐ
India

പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന നേതാവിന് നേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ; കേസ്

സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് ഭരണപക്ഷത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്‌വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്‌വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താനെയിലെ ഉല്ലാസ്‌നഗറിലെ ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് ഭരണപക്ഷത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവസേന നേതാവ് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്യാണിലെ എംഎല്‍എയാണ് ഗണ്‍പത് ഗെയ്ക് വാദ്. കല്യാണിലെ ശിവസേനയുടെ നേതാവാണ് മഹേഷ്് ഗെയ്ക് വാദ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഗണ്‍പത് ഗെയ്ക്വാദിന്റെ മകന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മഹേഷ് ഗെയ്ക്വാദ് തന്റെ ആളുകളുമായി എത്തിയതെന്ന് അഡീഷണല്‍ സിപി ഷിന്‍ഡെ പറഞ്ഞു. പിന്നീട് ഗണപത് ഗെയ്ക്വാദും സ്റ്റേഷനിലെത്തി. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വെടിവയ്പില്‍ കലാശിച്ചത്.

വെടിവയ്പില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അതേസമയം ശിവസേന നേതാവിനെ വെടിവച്ച സംഭവത്തില്‍ ഖേദമില്ലെന്ന് എംഎല്‍എ പറഞ്ഞു. മകന്റെ മുന്നില്‍വച്ച് മര്‍ദിച്ചാല്‍ പിന്നെ താന്‍ എന്തുചെയ്യുമെന്നും എംഎല്‍എ ചോദിച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി സുധാകര്‍ പതാരെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT