എഫ്‌സിആര്‍എ ഭേദഗതി ബില്‍: ജെപിസി രൂപികരിച്ചു 
India

എഫ്‌സിആര്‍എ ഭേദഗതി ബില്‍: ജെപിസി രൂപികരിച്ചു; ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീര്‍, സി സദാനന്ദന്‍ കമ്മിറ്റിയില്‍

ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് പത്തുപേരുമാണ് സമിതിയില്‍ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ലോക്‌സഭ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. 31 അംഗസമിതിയാണ് രൂപികരിച്ചത്. സഞ്്ജയ് ജയ്‌സ്വാള്‍ ആണ് ചെയര്‍പേഴ്‌സണ്‍. ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയാണ് ജയ്‌സ്വാള്‍.

ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് പത്തുപേരുമാണ് സമിതിയില്‍ ഉള്ളത്. കേരളത്തില്‍ നിന്ന് ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീര്‍, സി സദാനന്ദന്‍ എന്നിവരാണ് അംഗങ്ങള്‍. അതത് പാര്‍ട്ടികളാണ് അംഗങ്ങളെ നിര്‍ദേശിച്ചത്. സമിതിയില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളാണ് ഉള്ളത്. ജെപിസിയില്‍ ഭൂരിപക്ഷം എന്‍ഡിഎയ്ക്കും ബിജെപിക്കുമാണ്.

കഴിഞ്ഞ മാര്‍ച്ച് 25-നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ വിവാദബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ക്രൈസ്തവസംഘടനകളില്‍നിന്നടക്കം എതിര്‍പ്പ് ശക്തമായതോടെ തുടര്‍നടപടികള്‍ താത്കാലികമായി മരവിപ്പിച്ചു. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദായാല്‍ മുന്‍കാല പ്രാബല്യത്തോടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആയുധമാക്കുമെന്ന വാദമാണ് ആശങ്കകള്‍ക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയത്.

BJP MP Sanjay Jaiswal appointed Chairperson of JPC for FCRA Amendment Bill-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍'; വിശദീകരണവുമായി പിണറായി

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്‍മാറാനാകില്ല; സിജെപിയില്‍ പിളര്‍പ്പ്; വീടിന് മുന്നിലെ പൊലീസ് സുരക്ഷയില്‍ വിശദീകരണവുമായി പിണറായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മദ്യപിച്ച് പൂസായി ഋഷഭ് പന്ത്, ഹുക്ക വലിച്ച് വരാമെന്ന് ധോനി; പാര്‍ട്ടി വിഡിയോ വൈറല്‍

'കെജരിവാള്‍ ടീം'; സിജെപി പിളര്‍ന്നു; കോക്രോച്ച് ജനത ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി