പ്രതീകാത്മക ചിത്രം 
India

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം; ബിജെപി എംപി

മുന്‍കൂട്ടി അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്നും ഈ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുണ്ടെ ലോക്‌സഭയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി എംപി പ്രീതം മുണ്ടെ. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരേയുളള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടക്കമുളള സ്‌കോളര്‍ഷിപ്പുകളാണ് നിര്‍ത്തലാക്കിയത്. 

കഴിഞ്ഞ ജൂലൈ മാസം വരെ ലഭ്യമായ സ്‌കോളര്‍ഷിപ്പുകളാണ് അപ്രതീക്ഷിതമായി നിര്‍ത്തലാക്കിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്നും ഈ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുണ്ടെ ലോക്‌സഭയെ അറിയിച്ചു

സ്‌കോളര്‍ഷിപ്പ് നിര്‍ത്താലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഈ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രോത്സാഹനമാണമെന്നും അവര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. 2009 മുതലാണ് ബുദ്ധ, ക്രിസ്ത്യന്‍, ജെയിന്‍, മുസ്ലിം, പാര്‍സി, സിഖ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് എംഫില്‍, പിഎച്ച്ഡി പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT