യോഗി ആദിത്യനാഥ്/ഫയല്‍ 
India

യുപിയിലേക്ക് അമിത് ഷാ, ഉത്തരാഖണ്ഡിലേക്ക് രാജ്‌നാഥ് സിങ്ങ്; നാല് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷരെ നിയോഗിച്ച് ബിജെപി

നാല് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി നിരീക്ഷരെ നിയോഗിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി നിരീക്ഷരെ നിയോഗിച്ചു. ഉത്തര്‍പ്രദേശില്‍ അമിത് ഷായും ഉത്തരാഖണ്ഡില്‍ രാജ്‌നാഥ് സിങ്ങും നിരീക്ഷകരാകും. യുപിയില്‍ അമിത് ഷായ്‌ക്കൊപ്പം  രഘുവര്‍ദാസും ഉത്തരാഖണ്ഡില്‍ മിനാക്ഷിലേഖിയും സഹനിരീക്ഷരായി ഉണ്ടാകും

മണിപ്പൂരില്‍ നിര്‍മ്മലാ സീതാരാമനും ഗോവയില്‍ നരേന്ദ്ര സിങ്ങ് തോമറുമാണ് നിരീക്ഷകര്‍. തുടര്‍ച്ചയായി രണ്ടാം തവണയും യു.പി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കാനിരിക്കെ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. ഒരാളെ ദളിത് വിഭാഗത്തില്‍ നിന്ന് ഉള്‍പ്പെടുത്താനാണ് ധാരണ. 

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് യോഗി, പ്രധാനമന്ത്രിയെ ക്ഷണിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ജാതി - പ്രാദേശിക സമവാക്യം പാലിച്ച് നിരവധി പുതുമുഖങ്ങളെ മന്ത്രിസഭയിലുള്‍പ്പെടുത്താനാണ് ബി.ജെ.പി നീക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT