ബിജെപി പ്രവർത്തകരുടെ പ്രതിഷേധം/ എഎൻഐ 
India

സീറ്റ് കിട്ടാത്തതില്‍ രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം; ഓഫീസ് തല്ലിത്തകര്‍ത്തു ( വീഡിയോ)

ജയ്പൂരിന് പുറമേ, രാജ്‌സമന്ത്, ചിറ്റോര്‍ഗഡ്, ആല്‍വാര്‍, ബുന്‍ഡി, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ ടയര്‍ കത്തിച്ചായിരുന്നു പ്രതിഷേധം. 

ജയ്പൂരിന് പുറമേ, രാജ്‌സമന്ത്, ചിറ്റോര്‍ഗഡ്, ആല്‍വാര്‍, ബുന്‍ഡി, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്. രാജ്‌സമന്തില്‍ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. 

ചിറ്റോര്‍ഗഡില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയുടെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 23 നാണ് വോട്ടെടുപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ്.... അധിക തുകകള്‍; കുവൈത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം

വീട് സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ?; മറക്കരുത് 3/20/30/40 റൂള്‍

നെയ്യ് ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ