ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ വിജയിച്ചു
ഹരിയാനയില്‍ വീണ്ടും അധികാരം നേടുമെന്ന് ഉറപ്പായതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് ഉന്നത നേതാക്കളുടെ അടിയന്തര യോഗം. സുധാംശു ത്രിവേദി, അനില്‍ ബലൗനി, അരുണ്‍ സിങ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു
ജുലാനയില്‍ കോണ്‍ഗ്രസിന്റെ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടുകള്‍ക്കാണ് വിജയം
ജമ്മു കശ്മീരിലെ ഉധംപൂര്‍ ഈസ്റ്റ് സീറ്റില്‍ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി രണ്‍ബീര്‍ സിങ് പത്താനിയ 2349 വോട്ടുകള്‍ക്കാണ് വിജയിച്ചത്
വെബ്‌സൈറ്റില്‍ തെരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി
ഹരിയാനയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹി ബിജെപി ആസ്ഥാനത്ത് വൈകീട്ട് ഏഴിനാണ് മോദി പ്രവർത്തകരോട് സംസാരിക്കുക
ജമ്മു കശ്മീരില്‍ മധുര പലഹാരം വിതരണം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചു
തോല്‍ക്കുമ്പോള്‍ വോട്ടിങ് മെഷിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ പതിവ് പല്ലവിയെന്ന് ബിജെപി
ഹരിയാനയില്‍ പച്ചതൊടാതെ ആം ആദ്മി പാര്‍ട്ടി, ഒരിടത്തും ലീഡില്ല
ഹരിയാനയിൽ ആദ്യ ജയം ബിജെപിക്ക്. ഫരീദാബാദിൽ ബിജെപിയുടെ വിപുൽ ഗോയൽ വിജയിച്ചു
ജമ്മു കശ്മീരിലെ ബസോലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദര്‍ശന്‍ കുമാര്‍ വിജയിച്ചു. 16,034 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ ലാൽ സിങ്ങിനെ പരാജയപ്പെടുത്തിയത്
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ടു മണ്ഡലങ്ങളിലും ബിജെപി ഒരു മണ്ഡലത്തിലും വിജയിച്ചു
ഹരിയാനയിലെ ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് ലീഡ് തിരിച്ചു പിടിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തു വിടുന്നത് വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനു മേല്‍ സമ്മര്‍ദ്ദമെന്നും ജയ്‌റാം രമേശ് ആരോപിച്ചു
ഹരിയാനയിലെ ഭിവാനി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഓം പ്രകാശ് 19,000 ലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്
ജനവിധി അംഗീകരിക്കുന്നുവെന്ന് പിഡിപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. സ്രിഗുഫ്‌വാര- ബ്രിജ് ബെഹാര മണ്ഡലത്തില്‍ തുടക്കം മുതലേ ഇൽതിജ പിന്നിലാണ്
ഹരിയാനയിലെ ബിജെപി മുന്നേറ്റം ആശ്ചര്യപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അന്തിമ ഫലം വരുന്നതു വരെ കാത്തിരിക്കാം. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നടത്തിയവരെ നിരാശപ്പെടുത്തിയ ഫലസൂചനകളാണ് പുറത്തു വരുന്നതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു
ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ലീഡ് നില ഉയര്‍ത്തുന്നു. 52 സീറ്റിലാണ് സഖ്യം മുന്നിട്ടു നില്‍ക്കുന്നത്. 26 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. പിഡിപി നാലു മണ്ഡലങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. എട്ടു മണ്ഡലങ്ങളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു
ഹരിയാനയില്‍ പിന്നില്‍ നിന്നും വന്‍ കുതിപ്പോടെ മുന്നിലെത്തിയ ബിജെപി ലീഡ് തുടരുകയാണ്. 48 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 30 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ നാലു സീറ്റിലും ലീഡ് ചെയ്യുന്നു
ഹരിയാന മുൻ മുഖ്യമന്ത്രി കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ, ഗാർഹി സാംപ്ല-കിലോയി മണ്ഡലത്തിൽ മുന്നിലെത്തി. ഏറെ നേരം പിന്നിട്ടു നിന്നശേഷമാണ് ഹൂഡ ലീഡ് തിരിച്ചുപിടിച്ചത്
ജമ്മു കശ്മീരിലെ നൗഷേരയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന പിന്നിലാണ്
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് കോണ്‍ഗ്രസ് സഖ്യത്തിന്റെ വ്യാമോഹം മാത്രം. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാർട്ടി ദേശീയ വക്താവ് സയീദ് സഫര്‍
ജമ്മു കശ്മീരിലെ സ്രിഗുഫ്‌വാര- ബ്രിജ് ബെഹാര മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാര്‍ത്ഥിയുമായ ഇല്‍തിജ മുഫ്തി പിന്നിലാണ്
പഞ്ച്കുളയില്‍ മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ചന്ദര്‍ മോഹന്‍ പിന്നില്‍. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് ചന്ദര്‍ മോഹന്‍
ഹരിയാനയിൽ ഗ്രാമീണ മേഖലയിലെ കുതിപ്പ് നഗരമേഖലയിൽ ആവർത്തിക്കാനാകാതെ കോൺഗ്രസ്
ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെപി നഡ്ഡ
ഹരിയാനയില്‍ ജാട്ട് മേഖലയില്‍ ബിജെപി കുതിപ്പ്
ജമ്മു കശ്മീരിലെ നൗഷേരയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന ലീഡ് ചെയ്യുന്നു
ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ
ജമ്മു കശ്മീരിലെ കുൽഗാമിൽ സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി ലീഡ് ചെയ്യുന്നു
ജമ്മു കശ്മീരിലെ ബുദ്ഗാം, ഗന്ദേര്‍ബാല്‍ മണ്ഡലങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുന്നു
ഹരിയാനയിലെ അംബാല കാന്റ് മണ്ഡലത്തില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജ് പിന്നിലാണ്
ഹരിയാനയില്‍ മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) ക്ക് ഒരു സീറ്റിലും ലീഡില്ല
ഹരിയാനയില്‍ ബിജെപിയുടെ ലീഡ് 47 ആയി കുറഞ്ഞു. കോണ്‍ഗ്രസ് 36 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു
കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡയും ഗുസ്തി താരം വിനേഷ് ഫോഗട്ടും (ജുലാന) പിന്നിലാണ്
ഹരിയാനയില്‍ ലാഡ്‌വ സീറ്റില്‍ മുഖ്യമന്ത്രി നായബ് സിങ് സൈനി ലീഡ് ചെയ്യുകയാണ്
ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മുന്നേറ്റം തുടരുന്നു. 52 സീറ്റിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം ലീഡു ചെയ്യുന്നത്. ബിജെപി 24 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. പിഡിപിക്ക് മൂന്നിടത്തു മാത്രമാണ് ലീഡ്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുകയാണ്. ബദ്ഗാമില്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ലീഡ് ചെയ്യുന്നു. കുല്‍ഗാമില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയും മുന്നിലാണ്.
ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. വന്‍ തിരിച്ചു വരവു നടത്തി ബിജെപി. വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്കെത്തിയപ്പോള്‍ 47 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 37 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ആറിടത്തും ലീഡ് ചെയ്യുന്നുണ്ട്.
ഹരിയാനയില്‍ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ ജയത്തിലേക്ക്. 60 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ബിജെപി 24 മണ്ഡലങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ ആറു മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. 43 മണ്ഡലങ്ങളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം ലീഡു ചെയ്യുന്നത്. ബിജെപി 29 സീറ്റുകളിലാണ് മുന്നില്‍. പിഡിപി 5 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. 10 മണ്ഡലങ്ങളില്‍ സ്വതന്ത്രരും മുന്നിട്ടു നില്‍ക്കുന്നു.
ഹരിയാനയിലും ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുന്നേറ്റം തുടരുന്നു. ആദ്യ സൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബിജെപി നിഷ്പ്രഭമായി. ആകെയുള്ള 90 സീറ്റില്‍ 73 മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ ലീഡിലേക്കാണ് കുതിക്കുന്നത്. 58 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. മുഖ്യമന്ത്രി നായബ് സിങ് സൈനി പിന്നിലാണ്. മുന്‍ ഉപമുഖ്യമന്ത്രി ജെജെപിയുടെ ദുഷ്യന്ത് ചൗതാല പിന്നിലാണ്.
ഹരിയാനയില്‍ ആകെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ പോരാട്ടം.
ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ലീഡ് നിലയില്‍ തുടക്കത്തിലേ തന്നെ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you