സ്കൂളിൽ എത്തിയ വിദ്യാർഥികളെ തിരിച്ചയക്കുന്നു  വിഡിയോ സ്ക്രീൻഷോട്ട്
India

ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ മടക്കി അയച്ചു

ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ 2 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ബോംബ് ഭീഷണി വന്നത്. ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.

തിങ്കളാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. രണ്ട് സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന രീതിയിൽ ഒന്നും കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്.

രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്. ഡൽഹിയിലെ 2 സ്കൂളുകൾക്കു നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയുമാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡല്‍ഹി ഹൈക്കോടതി

പുരോഗതിയ്ക്കുള്ള ശിക്ഷയാണോ?; നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധം; കേന്ദ്രസര്‍ക്കാരിന് സ്റ്റാലിന്റെ മുന്നറിയിപ്പ്

ഒറ്റദിവസം ഒരു യൂണിറ്റില്‍ കളക്ഷന്‍ 2 ലക്ഷം രൂപ; ഉല്ലാസയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ്

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

SCROLL FOR NEXT