പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ പിടിഐ 
India

റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സണ്‍ എത്തില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

വകഭേദം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം യുകെയില്‍ ശക്തമായ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. വകഭേദം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം യുകെയില്‍ ശക്തമായ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 

ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള ഖേദം രേഖപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബോറിസ് ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'