പ്രതീകാത്മക ചിത്രം 
India

സ്ത്രീധനമായി 15 ലക്ഷം നല്‍കിയിട്ടും മതിയായില്ല; കുടുംബാംഗങ്ങളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വരനും ബന്ധുക്കളും; കേസ് എടുക്കാനായി യുവതി പൊലീസിനോട് കേണപേക്ഷിച്ചത് 5 മണിക്കൂര്‍

വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ 10 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: സ്ത്രീധനത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആക്രമിച്ച വരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരോട് യുവതി അപേക്ഷിച്ചത് അഞ്ച് മണിക്കൂര്‍. ബന്ധുക്കളെ വരനും മറ്റ് എട്ടുപേരും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചതായും യുവതി ആരോപിക്കുന്നു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി പറയുന്നു.

ബിഹാറിലെ നളന്ദ ജില്ലയിലെ സുരാജ്പൂറിലാണ് കേസിനാസ്പദമായ സംഭവം. മോഹന്‍പ്രസാദ് തന്റെ മകളെ മേവാലാലിന്റെ മകന്‍ ഗോപാല്‍ കുമാറിന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകള്‍ നടക്കുകയും ചെയ്തു. 

്അതിനിടെ വരന്റെ വീട്ടുകാര്‍ സത്രീധനത്തുക ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞുറപ്പിച്ച സ്ത്രീധനം ലഭിച്ചില്ലെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആക്ഷേപം. എന്നാല്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ 10 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ വരന്റെ വീട്ടുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ചടങ്ങ് ഇരുകൂട്ടരും തമ്മിലുള്ള കലഹമായി മാറി.

തുടര്‍ന്ന് വധുവിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വരനും കുടുംബത്തിനുമെതിരെ കേസ് എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ മണിക്കൂറുകള്‍ നിന്നതിന് ശേഷമാണ് വരനും കുടുംബത്തിനുമെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT