പ്രതീകാത്മക ചിത്രം 
India

അമരത്വം ലഭിക്കാൻ ഭർത്താവിനെ ജീവനോടെ കുഴിച്ചിട്ടു; അച്ഛനെ കാണാതെ മകൾ തിരച്ചിലിൽ; ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു

നെഞ്ചുവേദന വന്നപ്പോൾ താൻ മരിക്കാൻ പോവുകയാണെന്ന് നാഗരാജ് ഭാര്യയോട് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അമരത്വം ലഭിക്കാനായി ഭർത്താവിനെ ഭാര്യ ജീവനോടെ അടക്കം ചെയ്തതായി സംശയം. തമിഴ്നാട്ടിലെ പെരുമ്പാക്കത്താണ് സംഭവം.  കലൈഞ്ജർ കരുണാനിധി നഗറിൽ താമസിക്കുന്ന നാഗരാജ് (59) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. 

ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയം അവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നിൽ ക്ഷേത്രം നിർമിച്ച് പൂജകൾ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോൾ താൻ മരിക്കാൻ പോവുകയാണെന്ന് ഇയാൾ ഭാര്യയോട് പറഞ്ഞു. അമരത്വം നേടാൻ തന്നെ ജീവനോടെ അടക്കം ചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. 

ഇതേത്തുടർന്ന് ഭാര്യ ലക്ഷ്മി ജലസംഭരണിക്കെന്ന പേരിൽ വീടിനുപിന്നിൽ തൊഴിലാളികളെ വെച്ച് കുഴിയെടുത്തു. തുടർന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. നഗരത്തിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന മകൾ വീട്ടിലെത്തിയപ്പോൾ അച്ഛനെ കാണാതിരുന്നതോടെയാണ് സംഭവം പുറത്തുവന്നത്. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ ജീവനോടെയാണോ അടക്കം ചെയ്തതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT