എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ, രാജാജിയുടെ പ്രതിമ  
India

രാഷ്ട്രപതി ഭവന്‍ മുറ്റത്ത് നിന്ന് ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി, പകരം രാജാജിയുടെ പ്രതിമ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദശാബ്ദങ്ങളായി ഉണ്ടായിരുന്ന ബ്രിട്ടീഷ് ശില്‍പി എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി. പകരം സി.രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ല്യൂട്ടന്‍സ്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷവും രാഷ്ട്രപതി ഭവനില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകള്‍ ഉണ്ടായിരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ കൊളോണിയല്‍ അടയാളങ്ങള്‍ വേണ്ടെന്നും മോദി പറഞ്ഞിരുന്നു.

'രാജാജി' എന്നറിയപ്പെടുന്ന രാജഗോപാലാചാരിയുടെ പ്രതിമയുടെ അനാച്ഛാദനത്തിനൊപ്പം ഒരു അനുബന്ധ പ്രദര്‍ശനവും നടക്കുന്നുണ്ട്. നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കും. പൊതുജീവിതത്തിലെ രാജഗോപാല്‍ ആചാരിയുടെ സ്വതന്ത്ര ചിന്തയും ആത്മസംയമനം, പെരുമാറ്റം എന്നിവ സമൂഹത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോളനിവല്‍ക്കരണ മനസ്ഥിതിയുടെ ശേഷിപ്പുകള്‍ ഉപേക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് മാറ്റമെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു.

Edwin Lutyens` statue removed from Rashtrapati Bhavan courtyard. C. Rajagopalachari`s statue installed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു